ചൈനയിൽ നടക്കുന്ന നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അണ്ടർ 16 ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തായ്‌ലൻഡ് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. സ്കോർ 3-1. അവസാന മിനിറ്റുകളിൽ വരുത്തിയ പിഴവ് ആണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്.
മത്സരത്തിന്റെ അവസാന മിനുട്ടുകൾ വരെ ഇരു ടീമുകളും ഒരു ഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ അവസാന രണ്ടു മിനുറ്റിൽ ഇന്ത്യൻ പ്രതിരോധം വരുത്തിയ രണ്ടു പിഴവുകൾ മുതലെടുത്ത് തായ്‌ലൻഡ് രണ്ട് ഗോൾ നേടുകയായിരുന്നു. ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത് വിക്രം പ്രതാപ് സിങ് ആയിരുന്നു. കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം
-Advertisement-