സാഫിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ. ആതിഥേയരായ നേപ്പാളിനെ തകർത്ത് ടീം ഇന്ത്യ സ്വന്തമാക്കിയത് തുടർച്ചയായ അഞ്ചാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. സാഫ് കിരീട ചരിത്രത്തിൽ ഇതുവരെ ഇന്ത്യയുടെ സർവ്വാധിപത്യം ആയിരുന്നു. സാഫിന്റെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.
ഡാലിമ ചിബർ, ഡാംങ്ങ്മെയി ഗ്രെസ്, അഞ്ജു തമാങ് എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ. സബിത്ര ബണ്ടാരിയാണ് നേപ്പാളിന്റെ ഗോളടിച്ചത്. കരുത്തരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് നേപ്പാൾ ഫൈനലിൽ എത്തിയത്. ഇന്ത്യ ബഗ്ലാദേശിനെ തകർത്താണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. 2010,2012,2014,2016,2019 എന്നി വർഷങ്ങളിലാണ് ഇന്ത്യ കിരീടമുയർത്തിയത്.
-Advertisement-