ഇന്ത്യൻ ഫുട്ബോളിലേക്ക് പ്രതിക്ഷയർപ്പിക്കുന്ന വിജയം

ഒരോ ഫുട്ബോൾ പ്രേമിയേയും വീണ്ടും വീണ്ടും ഇന്ത്യൻ ഫുട്ബോളിലേക്ക് പ്രതിക്ഷ നൽകുന്ന വിജയം. അർജന്റീനക്കെതിരെയുള്ള വിജയം ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന ഉണർവ് ചെറുതൊന്നുമല്ല. കുറച്ച് കൊല്ലങ്ങളായി ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ കാലഘട്ടത്തിലാണ്. ദേശിയ മാധ്യമങ്ങൾ ഉൾപെടെ ക്രിക്കറ്റിന്റെ മയാലോകത്ത് നിന്നുമുള്ള വാർത്തകൾ വലിയ കോളങ്ങളിലും ഫുട്ബോളിനെ കുറിച്ചുള്ളത് ഒരു ചെറുകോളത്തിൽ ഒതുക്കുന്ന പതിവിയിരുന്നു പണ്ടോക്കെ.

ഇപ്പോൾ മാറ്റങ്ങൾ വന്ന്തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള ചെറു വാർത്തകൾപോലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നുള്ളത് ഒരു വലിയ കാര്യമാണ്. കായിക പ്രേമികൾ ISLനെയും ഫുട്ബോളിനെയും കുറിച്ച് ചർച്ചകളും വിശകലങ്ങളും ന്നടത്തുന്നതും ഇന്ത്യൻ ഫുട്ബോൾ വളരുന്നതിന് ഉദാഹരണങ്ങളാണ്. മാറ്റങ്ങൾ ഇനിയും വേണം അത് തുടങ്ങേണ്ടത് ഫുട്ബോൾ ഫെഡറേഷനുകളുടെ തലപ്പത്ത് ന്നിന്നാണ്. ഫുട്ബോൾ എന്താണെന്ന് അറിയുന്നവരെ അല്ലെങ്കിൽ ജീവതത്തിൽ ഒരുതവണയെങ്കിൽ ഫുട്ബോൾ കാല് കൊണ്ട് തൊട്ടവരെ ആ സ്ഥാനങ്ങളിൽ പിടിച്ച് ഇരുത്തുക.

തൊണ്ണുറ് മിനുട്ട് ഗ്രൗണ്ടിൽ ഓടുന്നവന്റെ ഹൃദയമിടിപ്പ് ഒരു രാഷ്ട്രിയപാർട്ടിയുടെ ലേബലിൽ വിജയിച്ച് ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തെത്തുന്നവന് മനസിലാകണമെന്നില്ല . ഇവിടെയും മാറ്റങ്ങൾ വന്നാൽ സുനിൽ ചേത്രിയും സംഘവും നമുക്ക് തന്ന പ്രതീക്ഷകൾക്ക് നിലന്നിൽത്തികൊണ്ട് തന്നെ ന്നമുക്കഭിമാനിക്കാവുന്ന നേട്ടം ഈ യുവനിര കോണ്ടുവരുമെന്ന് ഉറപ്പാണ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here