ചൈനക്കെതിരെ ഇന്ത്യൻ ടീമിൽ മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ചൈനക്കെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിച്ച് മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിൽ പ്രതിരോധ മതിൽ സൃഷ്ട്ടിക്കാൻ ഒരുങ്ങുന്ന സന്ദേശ് ജിങ്കനും അനസ് എടത്തൊടികയെയും കൂടാതെ ഹാലിച്ചരൻ നർസരിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 13നാണ് ചൈനയുമായുള്ള ഇന്ത്യയുടെ മത്സരം.

ഇവരെ കൂടാതെ പൂനെയുടെ മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയും അവസാനമായി ഏറ്റുമുട്ടിയത് കൊച്ചിയിൽ നെഹ്‌റു കപ്പിലായിരുന്നു. അന്ന് 2-1ന് ചൈന വിജയം സ്വന്തമാക്കിയിരുന്നു.

ചൈനക്കെതിരായ ഇന്ത്യയുടെ 22 അംഗ ടീം :
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Karanjit Singh.
Defenders:  Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das.
Midfielders: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan.
Forwards: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here