ചൈനീസ് കരുത്തിനു മുൻപിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ പൊരുതി തോറ്റു. ചൈനീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യൻ U-16 ടീമിന് പരാജയമേറ്റു വാങ്ങേണ്ടി വന്നത്. ചൈനയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ കന്നി മത്സരത്തിൽ പരാജയത്തോടു തുടങ്ങേണ്ടി വന്നു ഇന്ത്യക്ക്.
ചൈനയുടെ അണ്ടർ 17 ടീമിനെതിരെ പൊരുതി നിന്ന ഇന്ത്യയുടെ അണ്ടർ 16 കുട്ടികൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമാണ് ഏറ്റു വാങ്ങിയത്. ഇന്ത്യയുടെ അടുത്ത മത്സരം ജൂലൈ അഞ്ചിന് തായ്ലാന്റിനെതിരെയാണ് . ജൂലൈ ഏഴിന് കൊറിയക്കെതിരെ ആണ്ചതുരാഷ്ട്ര ടൂർണമെന്റിലെ ഇന്ത്യയുടെ അവസാന മത്സരം.
-Advertisement-