അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനായി ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. കേരള ഫുട്ബാളിന്റെ അഭിമാന താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ. ഇന്ത്യൻ പരിശീലകനായ ഡെറിക് പെരേര 23അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ മലയാളി താരം ആഷിഖ് കുരുണിയൻ ടീമിൽ ഇല്ല.
ഇതിനു മുൻപ് ഏഷ്യൻ കപ്പിനായുള്ള ക്യാമ്പിൽ സഹലിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും ഇന്ത്യൻ ജേഴ്സി അണിയാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ആരാധകർ സ്നേഹത്തോടെ ബ്ലാസ്റ്റേഴ്സിന്റെ മെസ്യുട്ട് ഓസിൽ എന്ന് വിളിക്കുന്ന സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ വമ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെപി ആരോസിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
-Advertisement-