ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രം സൃഷ്ട്ടിച്ച രാവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന് ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീന അണ്ടർ 20 ടീമിനെതിരെ വിജയം. ഒന്നിന്നെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയെടുത്തത്. ഒരു വേളയിൽ 10 പേരായി ചുരുങ്ങിയിട്ട് പോലും മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
സ്പെയിനിൽ നടന്ന കോടിഫ് ടൂർണ്ണമെന്റിലാണ് ഇന്ത്യൻ അണ്ടർ 20 ടീമിന്റെ വിജയം. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ അർജന്റീനയെ ഞെട്ടിച്ച് ഇന്ത്യ മത്സരത്തിൽ മുൻപിലെത്തി. ദീപക് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അനികേതിന് ചുവപ്പ് കാർഡ് കിട്ടിയതോടെ ഇന്ത്യ 10 പേരായി ചുരുങ്ങിയെങ്കിലും പൊരുതി നിന്ന ഇന്ത്യ അൻവർ അലി യിലൂടെ ലീഡ് ഇരട്ടിയാക്കി.
തുടർന്ന് അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും പൊരുതി നിന്ന ഇന്ത്യൻ പ്രതിരോധം ഇന്ത്യക്ക് ചരിത്ര വിജയം നേടി കൊടുക്കുകയായിരുന്നു.