മലയാളികളുടെ അഭിമാനമുയർത്തി ഗോകുലത്തിന്റെ ചുണക്കുട്ടികൾ

മലയാളികളുടെ യശസ്സ് വാനോളമുയർത്തി ഗോകുലത്തിന്റെ ചുണക്കുട്ടികൾ. കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീം കിരീടമുയർത്തി . ബെംഗളൂരു എഫ്സിയുടെ U-13 ടീമിനെ പരാജയപ്പെടുത്തിയാണ് ഗോകുലം സുവർണ നേട്ടം സ്വന്തമാക്കിയത്. 5-1 നാണ് ഗോകുലം ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോകുലം 2-1നു മുന്നിലായിരുന്നു. സെക്കറ്റാഫിൽ ഗോകുലം രണ്ട് ഗോളുകള്‍ കൂടി നേടി മൂന്ന് ഗോളിന്റെ ലീഡ് കൈവരിച്ചിരുന്നു. ഹോക്കിപ് തന്റെ ഹാട്രിക്ക് നേട്ടവും ഇതിനിടെ കൈവരിച്ചു. റോബേര്‍ട്സണ്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിന്റെ ഗോള്‍ പട്ടിക അഞ്ചായി ഉയര്‍ന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here