ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി. ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയെ പിന്നിലേക്ക് പോയി കൊണ്ട് പോയത്. 97ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ആറ് സ്ഥാനം പിന്തള്ളപ്പെട്ടു. ഇപ്പോൾ 103ആം സ്ഥാനത്തതാണ് ഇന്ത്യയുടെ സ്ഥാനം.
അതെ സമയം ഫിഫ റാങ്കിങ്ങിൽ കുതിപ്പ് നടത്തിയത് ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായ ഖത്തർ ആണ്. റാങ്കിങ്ങിൽ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 55ആം സ്ഥാനത്ത് എത്താൻ അവർക്ക് സാധിച്ചു. ഏഷ്യൻ കപ്പിനെ തുടർന്ന് ഖത്തറിന് പിന്നാലെ ജപ്പാനും റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
-Advertisement-