ഫിഫ കൗൺസിലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഇന്ത്യൻ ഫുട്ബാളിന്റെ അമരക്കാരൻ പ്രഫുൽ പട്ടേൽ. ഏഷ്യയിലെ പുത്തൻ ഫുട്ബോൾ ശക്തികളായ ഇന്ത്യക്കിത് ചരിത്ര നിമിഷം. ലേഷ്യയിൽ നടന്ന 29മത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സമ്മേളനത്തിൽ വെച്ചാണ് പ്രഫുൽ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.
ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്തിയതും 2020ലെ ഫിഫ അണ്ടർ 17 വനിത വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതും പ്രഫുൽ പട്ടേലിന്റെ പ്രവർത്തന മികവായിരുന്നു. നാല് വർഷത്തേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ഫുട്ബോളിന് ഇത് സുവർണ നേട്ടമാണ്.
-Advertisement-