ഇന്ത്യൻ യുവതാരമായ ആര്യൻ ഗുപ്തയെ സ്പാനിഷ് ടീം സ്വന്തമാക്കി. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ AD അൽകോർക്കൻ ആണ് ആര്യൻ ടീമിലെത്തിച്ചത്. ഇതോടു കൂടി സ്പാനിഷ് ടീമുകളുമായി കരാർ ഒപ്പിടുന്ന നാലാം ഇന്ത്യൻ താരമായി മാറി ആര്യൻ ഗുപ്ത. സ്പാനിഷ് രണ്ടാം ഡിവിഷനിലെ മികച്ച അക്കാദമികളിൽ ഒന്നും കൂടിയാണ് AD അൽകോർക്കൻ.
യൂറോപ്പിലേക്കുള്ള ആര്യന്റെ രണ്ടാം യാത്രയാണിത്. 2014 ൽ സ്വീഡനിൽ വെച്ച് നടന്ന ഗോതിയ കപ്പിൽ ഗ്ലേസിയർ എഫ്സിക്ക് വേണ്ടി ആര്യൻ ബൂട്ടണിഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്‌കൂളുകളുടെയും ക്ലബ്ബുകളുടെയും യുവതാരങ്ങൾ മാറ്റുരച്ച മത്സരമായിരുന്നു അത്. മുൻ ഇന്ത്യൻ U17 ക്യാപ്റ്റനും കേരളാബ്ലാസ്റ്റേഴ്സിന്റെ താരമായ ദീപേന്ദ്ര സിംഗ് നേഗി സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബ് റിയോസിനു വേണ്ടി കളിച്ചിരുന്നു. അദ്ദേഹത്തിന് പിന്നാലെയാണ് 19-കാരനായ ആര്യൻ സ്പെയിനിലേക്ക് പോകുന്നത്
-Advertisement-