അനസ് എടത്തൊടിക ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.
മാതാവ് മരണപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ എങ്കിലും വിഷമങ്ങൾ കടിച്ചമർത്തി കൊണ്ട് അനസ് അടത്തൊടിക എന്ന കേരളത്തിന്റെ അഭിമാന താരം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഇന്ന് മസ്കറ്റിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനായി അനസ് ഇന്ത്യൻ ക്യാമ്പിൽ എത്തി.
മസ്ക്റ്റിൽ ഒമാനെ ആണ് ഇന്ത്യ നേരിടുന്നത്. മാതാവിന്റെ മരണം കാരണ കഴിഞ്ഞ ആഴ്ച നടന്ന അഫ്ഗാനിസ്താന് എതിരായ മത്സരത്തിൽ അനസ് കളിച്ചിരുന്നില്ല. അനസിന് ഇന്ത്യ ക്യാമ്പിലേക്ക് മടങ്ങേണ്ട നിർബന്ധം ഇല്ലായെങ്കിലും താരം രാജ്യത്തിനായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്തായതിനാൽ ആദ്യ ഇലവനിൽ ഒരു ശരിയായ സെന്റർ ബാക്ക് പോലും ഇല്ലാതെയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. ഇന്ത്യൻ ടീമിന് ഒരു നേരിയ പ്രതീക്ഷ എങ്കിലും ഉണ്ടാവണമെങ്കിൽ ഇന്ന് ജയം കൂടിയേ തീരു. അത് കൊണ്ട് തന്നെയാണ് അനസ് എടത്തൊടിക തിരിച്ചെത്തിയത്.