അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. എതിരില്ലാത്ത മൂന്നു ഗോളുൾക്കാണ് ഇന്ത്യൻ യുവനിരയെ ഉസ്‌ബെക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. മലയാളി താരങ്ങളായ രാഹുൽ കെപിയും സഹൽ അബ്ദുൽ സമദും ഇന്ന് ഇന്ത്യക്കായി കളത്തിൽ ഇറങ്ങി. ഉസ്ബെക് താരം ബോബിർ നേടിയ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ മുന്നിൽ എത്തിയ ഉസ്ബെക് പട രണ്ടാം പകുതിയിൽ കളിയുടെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്നു. ഇന്നത്തെ തോൽവി ഇന്ത്യയുടെ അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. എന്നാൽ നിലവിലെ ചാമ്പ്യന്മാരോടാണ് ഇന്ത്യൻ യുവനിര തോറ്റതെന്നു വിസ്മരിക്കരുത്.
-Advertisement-