ടീം ഇന്ത്യയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. അണ്ടർ 23 ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ആകാതെ ഇന്ത്യ പുറത്ത്. തുടർച്ചയായ രണ്ടാം പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് താജികിസ്താനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.
ആദ്യ മത്സരത്തിൽ ഉസ്ബെകിസ്താനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയാൽ ഇന്ത്യക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ രണ്ടാം മത്സരത്തിലും ഡെറിക് പെരേരയുടെ തന്ത്രങ്ങൾ പാളി. ഇന്ന് സഹൽ അടങ്ങുന്ന മധ്യനിരയ്ക്കും മത്സരത്തിൽ തിളങ്ങാനായില്ല.
-Advertisement-