ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെ ആണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നത്. യുവതലമുറക്ക് വേണ്ടി വഴിമാറുകയാണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ മാറി നിന്നാൽ യുവതലമുറയ്ക്ക് അവിടേക്ക് വളരാൻ സാധിക്കും എന്നും അനസ് പറഞ്ഞു.
ഇന്നലെ മത്സരത്തിനിടെ അനസ് പരിക്ക് പറ്റി പുറത്ത് പോയിരുന്നു. ഇന്ത്യക്ക് വേണ്ടി 17 മത്സരങ്ങളിൽ മലയാളികളുടെ സ്വന്തം അനസ് ബൂട്ടണിഞ്ഞിട്ടുണ്ട്. അനസും ജിങ്കനും ചേർന്നുള്ള ബ്ലാസ്റ്റേഴ്സ് കോമ്പിനേഷൻ ഇന്ത്യൻ ഫുട്ബാളിൽ വിപ്ലവങ്ങൾ ഉണ്ടാക്കിയിരുന്നു.
-Advertisement-