ചൈനക്കെതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി കരുത്തും.
ഇന്ത്യ പ്രഖ്യാപിച്ച ചൈനക്ക് എതിരായ സൗഹൃദ മത്സരത്തിനായുള്ള 31 അംഗ സാധ്യതാ ടീമിലാണ് രണ്ടു മലയാളികൾ ഇടം നേടിയത് . മഞ്ഞപ്പടയുടെ സ്വന്തം അനസ് എടത്തൊടികയും ഒപ്പം ഇന്ത്യക്കായി സാഫ് കപ്പിൽ മികച്ചു നിന്ന ആഷിഖ് കുരുണിയനുമാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങൾ.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് ഇന്ത്യ കരുത്തരായ ചൈനയെ നേരിടാൻ പോകുന്നത്. ഒക്ടോബർ 13ന് ചൈനയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 31 അംഗ ടീമിൽ സുനിൽ ഛേത്രി, ജെജെ, സന്ദേശ് ജിങ്കൻ തുടങ്ങി പ്രമുഖരെല്ലാം ഇടം നേടിയിട്ടുണ്ട്.
ഗോൾകീപ്പർ: ഗുർപ്രീത്, വിശാൽ, അമ്രീന്ദ്ര, കരൺജിത്
ഡിഫൻസ്: പ്രിതം, സർതക്, ദവിന്ദർ, ജിങ്കൻ, അനസ്, സലാം രഞ്ജൻ, സുഭാഷിഷ്, നാരായൺ
മിഡ്ഫീൽഡ്: പ്രണോയ്യ്, റൗളിംഗ്, ജെർമൻപ്രീത്, സൗവിക്, വിനീത് റായ്, ഉദാന്ത, നിഖിൽ, ഹാളിചരൺ, ബികാഷ്, ആഷിഖ്, ലാൽറിയൻസുവാല, ധൻപാൽ
ഫോർവാഡ്: ബല്വന്ത്, ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മൻവീർ