ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയയുടെ ജീവിതം സിനിമ ആകുന്നു. സംവിധായകനായ ആനന്ദ് കുമാർ ആണ് സിനിമയാക്കുന്നത്. 2018 ലോകകപ്പിന്റെ സമയത്താണ് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് എന്നും അതു സത്യമാകുന്നതിൽ സന്തോഷമുണ്ട് എന്നും ആനന്ദ് കുമാർ കൂട്ടിച്ചേർത്തു.
സർക്കാർ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ പ്രശാന്ത് പാണ്ടെ ആണ് ഈ സിനിമയ്ക്ക് കഥ ഒരുക്കുന്നത്. ഇന്ത്യൻ കായിക ഇതിഹാസങ്ങളായ എം എസ് ധോണി, മിൽക സിങ്, മേരി കോം, പാൻ സിംഗ് ടോമർ, സചിൻ തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കി മുൻപ് സിനിമകൾ ഇറങ്ങുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.
-Advertisement-