നീരജ് രക്ഷകനായി, ഇറാനോട് സമനില പിടിച്ച് ഇന്ത്യ

ഗോൾ കീപ്പർ നീരജ് കുമാർ രക്ഷകനായ മത്സരത്തിൽ കരുത്തരായ ഇറാനോട് ഇന്ത്യക്ക് സമനില. മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിലാണ് ഇന്ത്യ കരുത്ത് തെളിയിച്ചത് . ഇന്ത്യയുടെ ഗ്രൂപ്പിലെ രണ്ടാം മത്സരമായിരുന്നു ഇന്നത്തേത്. ഇറാൻ ആക്രമണത്തെ മികച്ച രീതിയിൽ പ്രതിരോധിച്ച ഇന്ത്യ മത്സരം ഗോൾരഹിതമായി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയെ തകർക്കാൻ ലഭിച്ച ഒരു പെനാൽറ്റി രക്ഷകൻ നീരജ് അവതരിച്ചതോടെ ഇന്ത്യയുടെ വരുതിയിലായി.

മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിലായിരുന്നു കളിയുടെ ഗതിമാറ്റുമായിരുന്ന പെനാൽറ്റി പിറന്നത്. എന്നാൽ മികച്ചൊരു സേവിലൂടെ നീരജ് ആ പെനാൾട്ടി വലയിലെത്താതെ തടുത്തു. മത്സരത്തിൽ ഉടനീളം നീരജ് മികച്ചു നിന്നിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യ ഇന്തോനേഷ്യയെ ആണ് നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് ക്വാർട്ടറിലേക്ക് കടക്കാം. മറ്റു മത്സര ഫലങ്ങൾ അനുകൂലമായാൽ ഇന്ത്യക്ക് ക്വാർട്ടറിൽ കടക്കാൻ ഇന്തോനേഷ്യയോട് ഒരു സമനില മതിയാകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here