ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മല്‍സരം ഈ മാസം 13 ന് ചൈനയില്‍ നടക്കും. മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയും, മധ്യനിര താരം ആഷിഖ് കുരുണിയനും ചൈനക്കെതിരായ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഷൂസൗ ഒളിംപിക് സ്പോര്‍ട്സ് സെന്ററിലാണ് കളി. ഇതാദ്യമായിട്ടാണ് ഒരു ഫുട്ബോള്‍ മല്‍സരത്തിനായി ഇന്ത്യന്‍ ടീം ചൈന സന്ദര്‍ശിക്കുന്നത്.
കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ച 31 അംഗ ടീമില്‍ സുനില്‍ ഛേത്രി, ജെജെ, സന്ദേശ് ജിങ്കന്‍ തുടങ്ങി പ്രമുഖരെല്ലാം ഇടം നേടിയിട്ടുണ്ട്.
ഗോള്‍കീപ്പര്‍: ഗുര്‍പ്രീത്, വിശാല്‍, അമ്രീന്ദ്ര, കരണ്‍ജിത് .
ഡിഫന്‍സ്: പ്രിതം, സര്‍തക്, ദവിന്ദര്‍, ജിങ്കന്‍, അനസ്, സലാം രഞ്ജന്‍, സുഭാഷിഷ്, നാരായണ്‍ .
മിഡ്ഫീല്‍ഡ്: പ്രണോയ്യ്, റൗളിംഗ്, ജെര്‍മന്‍പ്രീത്, സൗവിക്, വിനീത് റായ്, ഉദാന്ത, നിഖില്‍, ഹാളിചരണ്‍, ബികാഷ്, ആഷിഖ്, ലാല്‍റിയന്‍സുവാല, ധന്‍പാല്‍ .
ഫോര്‍വാഡ്: ബല്വന്ത്, ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മന്‍വീര്‍ .
Best wishes to Indian Football Team