ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പുറത്തായെങ്കിലും ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ മികച്ച ഗോളിനുള്ള പട്ടികയിൽ സുനിൽ ഛേത്രിയുടെ ഗോളും ഇടം നേടി. ആരാധകർ വോട്ടെടുപ്പ് നടത്തിയിട്ടാണ് മികച്ച ഗോളിനെ തിരഞ്ഞെടുക്കേണ്ടത്.
തായ്ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സുനിൽ ഛേത്രി നേടിയ ഗോളാണ് പട്ടികയിൽ ഇടം നേടിയത്. നിലവിൽ ഏഴു ശതമാനം വോട്ട് മാത്രമാണ് ഛേത്രിക്ക് നേടാനായത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നിച്ചിറങ്ങിയാൽ സുഖമായി സുനിൽ ഛേത്രിക്ക് ഈ നേട്ടം നേടിക്കൊടുക്കാം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ആരാധകർക്ക് വോട്ടു ചെയ്യാം.
http://www.the-afc.com/news/afcsection/vote-for-your-best-goal-of-uae-2019-group-stage
-Advertisement-