ഏഷ്യൻ കപ്പ് അനുഭവം അവിസ്മരണീയം എന്ന് മലയാളി താരം ആഷിഖ് കുരുണിയൻ. ഏഷ്യൻ കപ്പിൽ കളിക്കാനായത് തന്റെ കളിയെ ഏറെ മെച്ചപ്പെടുത്തി എന്നും യുവതാരം പറഞ്ഞു. ഏഷ്യൻ കപ്പിൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളായിരുന്നു ഈ മലയാളി താരം.
കളിച്ച മൂന്ന് മത്സരങ്ങളും അതികഠിനമായിരുന്നു. ഇത്രയും കഠിനമായ മത്സരങ്ങൾ കളിച്ചത് കരിയറിലെ വലിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കടുത്ത എതിരാളികൾ ബിഹാറിന് തന്നെയെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-