ഏഷ്യാകപ്പിന്റെ മലയാളം കമന്ററി വരുന്നു. ഇന്ത്യയുടെ മത്സരങ്ങളുടെയെല്ലാം തത്സമയ സംപ്രേക്ഷണം മലയാളത്തിലായിരിക്കും. ഇന്ത്യയിലെ ആറ് പ്രാദേശിക ഭാഷകളിൽ ഏഷ്യ കപ്പ് സംപ്രേക്ഷണം ചെയ്യാൻ സ്റ്റാർ സ്പോർട്സ് തീരുമാനിച്ചു. ജനുവരി ആറിന് തായ്‌ലന്‍ഡിനെതിരേയാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. ഇന്നലെ ആശയക്കപ്പിനു മുൻപേ ഒരു സന്നാഹ മത്സരം കളിച്ചിരുന്നു ഇന്ത്യ. ഒമാനെ നേരിട്ട ഇന്ത്യ സമനില പിടിച്ചു.
-Advertisement-
Very Good idea.