ഏഷ്യാകപ്പിന് കച്ചകെട്ടി ടീം ഇന്ത്യ. ഇനി എതിരാളികൾ ജോർദാൻ. നവംബറിലെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിൽ ആണ് ഇന്ത്യ ജോർദാനെ നേരിടുന്നത്. നവംബർ 17ന് ജോർദാനിൽ വെച്ചാകും മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയം മത്സരത്തിന് വേദിയാകും.
ഇനി ഒരു മാസം ശേഷിക്കെ ടീം ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ എങ്കിലും നവംബറിൽ ഇന്ത്യ കളിക്കുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ മാസവും ഒരു മത്സരം മാത്രമെ ഇന്ത്യ കളിച്ചിരുന്നുള്ളൂ. ഗോൾ രഹിതമായ സമനിലയിലാണ് ഇന്ത്യ ചൈന മത്സരം പിരിഞ്ഞത്.
-Advertisement-