ഏഷ്യാകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ജർമനിയിൽ നിന്നും ആശംസകൾ. ബുണ്ടസ് ലീഗയിൽ നിന്നുമാണ് ഇന്ത്യൻ ടീമിന് ആശംസകൾ വന്നത്. ജർമനിയുടെ ലോകകപ്പ് ജേതാവ് ലോതർ മാത്തേവൂസും ബുണ്ടസ് ലീഗ സൂപ്പർ താരങ്ങളും ആണ് ആശംസകൾ നേർന്നത്.
ഏഷ്യാകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ബൊറൂസിയ ഡോർട്മുണ്ടിന്റെമരിയോ ഗോട്സെ, വെർഡർ ബ്രെമന്റെ ക്‌ളൗടിയോ പിസാറോ, ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്ക് താരം യാൻ സമ്മർ, ലെപ്‌സിഗിന്റെ ജർമ്മൻ യുവതാരം ടിമോ വെർണർ എന്നിവരാണ് ഇന്ത്യൻ താരങ്ങളെ പേരെടുത്ത് പറഞ്ഞ് ആശംസകൾ അറിയിച്ചത്.
ബുണ്ടസ് ലീഗയുടെ ഇന്ത്യൻ പര്യടനത്തിനായി വന്ന മാത്തേവൂസ് കൊച്ചിയിൽ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാളികാണാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം വന്ന സമയത് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം എംറ്റി ചാലഞ്ച് നടപ്പിലാക്കിയിരുന്നു.
-Advertisement-