ഏഷ്യയുടെ ഫുട്ബോൾ മാമാങ്കം ഇന്നാരംഭിക്കുന്നു. ആതിഥേയരായ യു എ ഇയും ബഹ്റൈനും തമ്മിലുള്ള മത്സരത്തോടെ ഏഷ്യാകപ്പ് ഇന്ന് തുടങ്ങും. 24 രാജ്യങ്ങൾ ആണ് ഇത്തവണ ഏഷ്യാകപ്പിനായി ഇറങ്ങുന്നത്. ഇതാദ്യമായാണ് ഇത്ര ടീമുകൾ ഏഷ്യാകപ്പിനു ഇറങ്ങുന്നത്. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഷാർജയിലും അബുദാബിയിലുമായി ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങും.
വമ്പിച്ച ഗ്രൗണ്ട് സപ്പ്പോർട്ടാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. ഇന്നലെ ആശയക്കപ്പിനു മുൻപേ ഒരു സന്നാഹ മത്സരം കളിച്ചിരുന്നു ഇന്ത്യ. ഒമാനെ നേരിട്ട ഇന്ത്യ സമനില പിടിച്ചു. ജനുവരി ആറിന് തായ്ലന്ഡിനെതിരേയാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
-Advertisement-