ഫിഫ റാങ്കിങ് പുറത്ത് വന്നു. ഇന്ത്യ 97 ആം റാങ്ക് തന്നെ. രാജ്യാന്തര മത്സരങ്ങൾ ഒന്നും നടക്കാത്തതിനാൽ തന്നെ കാര്യമായ ഒരു മാറ്റവും ഫിഫാ റാങ്കിംഗിൽ ഇത്തവണയില്ല. ഒന്നാം സ്ഥാനത്ത് ബെൽജിയം തന്നെ തുടരുന്നു. ആദ്യ പത്ത് റാങ്കിങ്ങിൽ മാറ്റമേ ഉണ്ടായിട്ടില്ല. ഫ്രാൻസ്,ബ്രസീൽ, ക്രൊയേഷ്യ ഇംഗ്ലണ്ട്, പോർച്ചുഗൽ എന്നി ടീമുകൾ ആണ് ടോപ്പ് സിക്‌സിൽ. അർജന്റീന ആദ്യ പത്തിൽ ഇത്തവണയും ഇല്ല.
-Advertisement-