ഇന്ത്യ – ചൈന സൂപ്പർ പോരാട്ടം മലയാളത്തിലും. മഞ്ഞപ്പടയുടെ സ്വന്തം ഷൈജു ദാമോദരന്റെ ശബ്ദത്തിൽ ഏഷ്യാനെറ്റ് മൂവിസിലാണ് തത്സമയ സംപ്രേക്ഷണം ഉണ്ടാവുക. ഇന്ത്യയുടെ ആദ്യ ചൈനീസ് പര്യടനം ആകാംക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. അതിനിടയിൽ ഇരട്ടി മധുരമാവുകയാണ് ഏഷ്യാനെറ്റ് മൂവിസിലെ മലയാളത്തിലുള്ള സംപ്രേക്ഷണം.
നാളെ 5 മണിക്കാണ് ചൈന – ഇന്ത്യ പോരാട്ടം. നേരത്തെ സ്റ്റാർ സ്പോർട്സ് 1, 2, 3 ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിരുന്നു. 21 വർഷത്തിന് ശേഷമാണു ഇന്ത്യ ചൈനയെ നേരിടുന്നത്. ഇന്ത്യക്കെതിരെ ചൈനീസ് പരിശീലകൻ മാഴ്‌സലോ ലിപ്പി ശക്തമായ ടീമിനെയാണ് കളത്തിൽ ഇറക്കിയത്.
-Advertisement-