ഇന്ത്യ ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യതയ്ക്കായി രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് പരാജയപ്പെട്ടു. എന്നാലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു ഇന്ത്യ.
ഇന്ന് ആതിഥേയരായ മ്യാന്മാറിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി രത്നബാലാ ദേവി ആണ് ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ ഏഴു പോയന്റുമായി മ്യാന്മാർ ഒന്നാമത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
-Advertisement-