ഇന്ത്യ- ഒമാൻ സൗഹൃദ മത്സരം, ആരാധകർക്ക് നിരാശ

ഏഷ്യാകപ്പിനായൊരുങ്ങുന്ന ടീം ഇന്ത്യ അതിനു മുന്നോടിയായി ഒമാനുമായി സൗഹൃദ മത്സരത്തിൽ പങ്കെടുക്കും. എന്നാൽ ഇത്തവണ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഈ മത്സരം ആസ്വദിക്കാൻ സാധിക്കില്ല. ഈ മത്സരം ലൈവ് ടെലികാസ്റ് ചെയ്യണ്ട എന്നാണ് ഇരു രാജ്യങ്ങളുടെയും അസോസിയേഷനുകൾ തീരുമാനമെടുത്തിട്ടുള്ളത്.

ഏഷ്യാകപ്പിനു മുന്നോടിയായി ടീം ഇന്ത്യയുടെ പ്രകടനം വിലയിരുത്താൻ ആരാധകർക്ക് ലഭിച്ച അവസരമാണ് ഇല്ലാതായത്. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ തന്ത്രപരമായ നീക്കങ്ങൾ രഹസ്യമാക്കി വെക്കാനാണ് ഈ നടപടി എന്ന് കേൾക്കുന്നു. അബുദാബി ക്ലബ്ബിനെതിരായ സൗഹൃദമത്സരവും അപ്പോൾ ടെലികാസ്റ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here