ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യാകപ്പിനായി യുഎഇയിലെത്തി. ഏഷ്യാകപ്പിനായി യുഎഇയിൽ എത്തുന്ന ആദ്യ ദേശീയ ടീമാണ് ഇന്ത്യൻ ടീം. 28 അംഗങ്ങളുള്ള ഇന്ത്യൻ ടീം ജയിക്കാനുറച്ചാണ് അബൂദാബിയിൽ എത്തിയത്. രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ച ശേഷം മാത്രമായിരിക്കും അവസാന 23 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുക.
ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിൽ ഇറങ്ങുന്നത്. ഏഷ്യാകപ്പിനു വേണ്ടത്ര മുന്നൊരുക്കം കിട്ടാതിരുന്ന ഇന്ത്യ അബുദാബിയിൽ രണ്ടു സൗഹൃദ മത്സരം കളിക്കും. ഒമാനുമായും ഒരു ഫുട്ബാൾ ക്ലബ്ബുമായിട്ടാവും സൗഹൃദ മത്സരം എന്നാണ് അറിയുന്നത്.
-Advertisement-