ഏഷ്യാകപ്പിനായി യുഎഇ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് കടുത്ത അവഗണന. ടീം ഇന്ത്യയുടെ ട്രെയിനിങ് കിറ്റ് വരെ കിട്ടിയില്ല. നൈക്കിനെ ഒഴിവാക്കി Six5Six ആണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബാളിന്റെ ഒഫീഷ്യൽ ജേഴ്‌സി പാർട്ട്ണർ. ആഘോഷമായി കിറ്റ് പുറത്തിറക്കിയെങ്കിലും ഇന്ത്യൻ ടീമിന് ഇതുവരെ കിറ്റ് കിട്ടിയില്ല.
കോടികൾ മറിയുന്ന ഇടപാടിലാണ് ഒപ്പുവെച്ചതെങ്കിലും ഇതുവരെ താരങ്ങൾക്ക് സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. ഇത്രയ്ക്ക് കടുത്ത അവഗണന ഒരു ദേശീയ ടീമും അനുഭവിച്ച് കാണില്ല. ഇപ്പോളും പഴയ നൈക്കിന്റെ കിറ്റ് അണിഞ്ഞാണ് ടീം ഇന്ത്യ പരിശീലനം നടത്തുന്നത്.
-Advertisement-