ഇന്ത്യൻ ടീമിന് പുതിയ നിർദ്ദേശവുമായി ഇതിഹാസ താരം ഐ.എം വിജയൻ. ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായ ഇന്ത്യൻ ടീമിന് ഇന്ത്യൻ പരിശീലകനെ തന്നെ നൽകണമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഇന്ത്യയില്‍ തന്നെ യോഗ്യരായ ഒട്ടേറെ പരിശീലകരുണ്ട്. ഇനി അവര്‍ക്ക് ഒരു അവസരം നല്‍കണം.
മുൻപ് ഇന്ത്യൻ പരിശീലകർ പരിശീലിപ്പിച്ചപ്പോൾ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് പരിശീലകൻ സ്റ്റീവൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞത്. ഇപ്പോൾ ഇന്ത്യക്കായൊരു പരിശീലകനെ തേടുകയാണ് ഫുട്ബോൾ ഫെഡറേഷൻ വിജയേട്ടൻ നിർദ്ദേശം അവർ അംഗീകരിച്ചാൽ ഇന്ത്യക്കാരനായ ഒരു കോച്ചിനെ ഇന്ത്യക്ക് ലഭിക്കും.
-Advertisement-