ഇന്ത്യൻ കോച്ചിനും എട്ടിന്റെ പണി, അരങ്ങൊരുങ്ങുന്നത് വമ്പൻ മാറ്റത്തിന്

ഏഷ്യാകപ്പ് കഴിഞ്ഞാലുടൻ ഇന്ത്യൻ കോച്ചിനും എട്ടിന്റെ പണി. ഫുട്ബോൾ ഇന്ത്യയിൽ അരങ്ങൊരുങ്ങുന്നത് വമ്പൻ മാറ്റത്തിന്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിന്റെ പരിശീലക സ്ഥാനം നഷ്ടമാകും. അദ്ദേഹത്തിന്റെ കരാര്‍ അടുത്ത മാസം മാര്‍ച്ചില്‍ അവസാനിക്കുകയാണ്.

പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് വീണ്ടും കരാര്‍ പുതുക്കാന്‍ എ ഐ എഫ് എഫിന് താല്പര്യമില്ല. ഇന്ത്യൻ ടീമിലെ പടലപ്പിണക്കത്തിന് വരെ കാരണക്കാരനായ സ്റ്റീഫനെ ശയക്കപ്പിനു ശേഷം പുറത്താക്കും. സൂപ്പർ താരം സുനിൽ ഛേത്രിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സ്റ്റീഫെൻറെ തിരിച്ചടിക്ക് വഴിയൊരുക്കി. മുന്‍ ബെംഗളൂരു എഫ് സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ പേരാണ് പുതിയ കോച്ചായി ഉയർന്നു കേൾക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here