സുവർണ നേട്ടം ഇനി ടിവിയിലൂടെ കാണാം. ആരാധകരുടെ കനത്ത പ്രതിഷേധവും നിരന്തരമായ ആവശ്യവുമാണ് സ്റ്റാർ സ്പോർട്സിന്റെ മനം മാറ്റത്തിന് കാരണം. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യാൻ സ്റ്റാർ സ്പോർട്സ് തീരുമാനിച്ചു. ഒക്ടോബർ ഒന്നിന് സൗത്ത് കൊറിയക്ക് എതിരെ ആണ് ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്വാർട്ടർ ഫൈനൽ.
ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് 2ഉം സ്റ്റാർസ്പോർട്സ് 2 എച്ച് ഡിയുമാണ് മത്സരം ടെലികാസ്റ്റ് ചെയ്യുക. എഎഫ്സിയുടെ പ്രത്യേക അനുമതി ആരാധകരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റാർ സ്പോർട്സ് നേടിയെടുക്കുകയായിരുന്നു. ഏഷ്യാ കപ്പ് ക്വാർട്ടറിൽ ഇന്ത്യൻ അണ്ടർ 16 ടീം എത്തുന്നത് ഇത് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ്.
ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യൻ അണ്ടർ 16 ടീം ഏഷ്യാ കപ്പ് ക്വാർട്ടറിൽ എത്തുന്നത്. അണ്ടർ 17 ലോകകപ്പിന് യോഗ്യത ലഭിക്കണമെങ്കിൽ ഒരു മത്സരം കൂടി ടീം ഇന്ത്യ ജയിക്കണം.