ഏഷ്യാകപ്പിൽ ഇന്ത്യക്ക് ആശ്വസിക്കാം. സന്നാഹ മത്സരത്തിൽ ഒമാനിന്റെ മുന്നിൽ വീണ് ഇന്ത്യയുടെ എതിരാളികൾ തായ്ലാൻഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഒമാൻ തായ്ലാൻഡിനെ പരാജയപ്പെടുത്തിയത്. ഏഷ്യാകപ്പിനു മുന്നോടിയായുള്ള അവസാന മത്സരത്തിലാണ് തായ്ലാൻഡിന്റെ പരാജയം.
യു എ ഇ, ബഹ്റൈൻ, തായ്ലാൻഡ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഒമാനെ സമനിലയിൽ തളച്ച ഇന്ത്യക്ക് ഒമാൻ പരാജയപ്പെടുത്തിയ തായ്ലാൻഡിനെ തകർക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
-Advertisement-