ആരാധകരുടെ ആശങ്കകൾക്ക് അറുതി വരുത്തി സ്റ്റാർ സ്പോർട്സ്. ഇന്ത്യ – ചൈന സൂപ്പർ പോരാട്ടം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം. സ്റ്റാർ സ്പോർസ്റ്റിന്റെ 1, 2 ,3 ചാനലുകളിലും സ്റ്റാർ സ്പോർട്സ് തമിഴിലും മത്സരം ലൈവ് ആയി കാണാം.
മലയാളി ഫുട്ബോൾ ആരാധകർക്കും ആഹ്ലാദിക്കാനുള്ള വകയുണ്ട്. ഏഷ്യാനെറ്റ് മൂവിസിലും ഇന്ത്യ ചൈന പോരാട്ടം കാണാം. ഷൈജു ദാമോദരന്റെ കമന്ററി സൂപ്പർ പോരാട്ടത്തിന് കൊഴുപ്പേകും.
21 വർഷത്തിന് ശേഷമാണു ഇന്ത്യ ചൈനയെ നേരിടുന്നത്. ഇന്ത്യക്കെതിരെ ചൈനീസ് പരിശീലകൻ മാഴ്സലോ ലിപ്പി ശക്തമായ ടീമിനെയാണ് കളത്തിൽ ഇറക്കുന്നത്.
-Advertisement-