ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ചു. ഇതൊക്കെ വെറുതെ മാധ്യമങ്ങൾ പടച്ച് വിടുന്ന നുണക്കഥയെന്ന് പറഞ്ഞ എ ഐ എഫ് എഫ് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിനിടെയാണ് കോൺസ്റ്റന്റൈനെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടത്.ഏഷ്യാകപ്പിനു മുൻപേ ഇത്തരം വർത്തകൾ പുറത്ത് വരുന്നത് മോശമാണ് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.
-Advertisement-