അണ്ടർ 18 വനിതാ സാഫ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഭൂട്ടാനിൽ നടക്കുന്ന ടൂർണമെന്റിൽ ആതിഥേയരായ ഭൂട്ടാൻ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം.
72ആം മിനുട്ടിൽ ദേവ്നേത റോയിയുടെ ഗോളിലൂടെയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. സെമി ഫൈനലിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ഫൈനൽ സ്വപ്‌നങ്ങൾ അവസാനിച്ചത് . നേപ്പാളാണ് ഇന്ത്യയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്.
-Advertisement-