സൂപ്പർ കപ്പിൽ ഐ ലീഗ് ടീമുകൾ കളിച്ചില്ലെങ്കിൽ നടപടി

സൂപ്പർ കപ്പിൽ ഐ ലീഗി ടീമുകൾ കളിച്ചില്ലെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. നാളെ ആദ്യ മത്സരത്തിൽ പൂനെ മിനർവ പഞ്ചാബിനെയാണ് നേരിടേണ്ടത്. എന്നാൽ കളിയ്ക്കാൻ ഇതുവരെ മിനർവ തയ്യാറായിട്ടില്ല. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.

സൂപ്പർ കപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഗോകുലം കേരള എഫ്‌സി അടക്കമുള്ള ഐ ലീഗ് ടീമുകൾ സൂപ്പർ കപ്പിനില്ലെന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചത്. ഐ ലീഗിനോടുള്ള പക്ഷപാത പരമായ തീരുമാനങ്ങൾക്കെതിരെയാണ് ഈ നടപടി.

സംയുക്തമായ പ്രസ് റിലീസും ടീമുകൾ നടത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി കളിക്കില്ല എന്നും ടീമുകൾ അറിയിച്ചു. ഗോകുലം,ചെന്നൈ,മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ്, ഐസോൾ എഫ്‌സി എന്നി ടീമുകളാണ് ഒന്നിച്ചിരിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here