കന്നി സീസണിൽ കിരീടം സ്വന്തമാക്കാമെന്ന റിയൽ കശ്മീരിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റിയൽ കാശ്മീർ പരാജയപ്പെട്ടു. എൻറിക്വ എസ്‌ക്വെഡാ,ജാമി സാന്റോസ് എന്നിവർ ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളടിച്ചപ്പോൾ ആരോൺ കതേബിയാണ് റിയൽ കശ്മീരിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ തന്നെ അബ്ദെങ്ങോ റ്റട്ടെ ചുവപ്പ് കണ്ടു പുറത്ത് പോയത് റിയൽ കാശ്മീരിന് തിരിച്ചടിയായി. ഇനി കിരീടപ്പോരാട്ടം ചെന്നൈയും ബംഗാളും തമ്മിലായിരിക്കും. നാളെ ചർച്ചിൽ ബ്രദേഴ്‌സിനോട് ജയിച്ചാൽ ചെന്നൈ സിറ്റി എഫ്‌സി കിരീടം സ്വന്തമാക്കും.
-Advertisement-