പ്രതിഷേധത്തിൽ വിള്ളൽ, സൂപ്പർ കപ്പിന് റെഡിയായി കാശ്മീർ

ഐ ലീഗ് ക്ലബ്ബ്കൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടയിൽ സൂപ്പർ കപ്പിൽ കളിയ്ക്കാൻ തയ്യാറായി റിയൽ കാശ്മീർ. ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിഷേധത്തിൽ ആണിപ്പോൾ വിള്ളൽ വീണത്. പ്രതിഷേധം കണക്കിൽ എടുത്ത് എ ഐ എഫ് എഫ് ഐ ലീഗ് ടീമുകളുമായി ചർച്ചയ്ക്ക് തയ്യാറായി.

എന്നാൽ സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തിയാൽ മാത്രമെ കളിക്കുകയുള്ളൂ എന്നായിരുന്നു ഐ ലീഗ് ക്ലബുകളുടെ നിലപാട്. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here