കന്നി സീസൺ കലക്കി റിയൽ കാശ്മീർ. ആദ്യ സീസണിൽ തന്നെ അവർ ഐ ലീഗിൽ മൂന്നാം സ്ഥാനം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുക്കൾക്കാണ് കാശ്മീർ ഇന്ന് നേരൊക്കെയെ പരാജയപ്പെടുത്തിയത്. ഫറൂഖ് ഭട്ടിന്റെ ഇരട്ട ഗോളുകളാണ് റിയൽ കാശ്മീരിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്.
ബാസി അർമാണ്ട് കശ്മീരിന്റെ മൂന്നാം ഗോൾ നേടി. സുഭാഷ് സിങ്ങും ഓടിലും നേരൊക്കയുടെ ഗോളുകൾ നേടി. മത്സരങ്ങളിൽ നിന്ന് 36 പോയന്റാൺ കാശ്മീരിന് ഉള്ളത്. ഇനി ഒരു മത്സരം റിയൽ കശ്മീർ കളിക്കാൻ ബാക്കിയുണ്ട്.
-Advertisement-