ഐ ലീഗിൽ ആറ് ഗോൾ ത്രില്ലറിൽ സമനില നേടി ചെന്നൈക്കെതിരെ നേരൊക്കയുടെ വമ്പൻ തിരിച്ചുവരവ്. മൂന്നു ഗോൾ വഴങ്ങിയ നേരൊക്ക രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയത്. ഈ സമനില ചെന്നൈ സിറ്റിക്ക് വമ്പൻ തിരിച്ചടിയായി. ചെന്നൈ സിറ്റിക്ക് 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റായി. 32 പോയിന്റുള്ള റിയൽ കശ്മീർ ആണ് രണ്ടാമത്തുള്ളത്.
ചെന്നൈക്ക് ഇനി നാല് മത്സരം മാത്രമാണ് ബാക്കിയുള്ളത്. കിരീടം ഒരു കൈ അകലെ നഷ്ടപ്പെടുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പെഡ്രോ മൻസി ഹാട്രിക്ക് നേടിയാണ് ചെന്നൈയെ മൂന്ന് ഗോൾ ലീഡ് നേടിക്കൊടുത്തത്. ഓഡിലീ, ചെഞ്ചോ, വില്യംസൺ എന്നിവരാണ് നേരൊക്കയ്ക്ക് വേണ്ടി ഗോളടിച്ചത്.
-Advertisement-