ജയത്തോടെ ഐ ലീഗിൽ സീസൺ അവസാനിപ്പിച്ച് മോഹൻ ബഗാൻ. അവസാന നിമിഷത്തെ ഗോളിൽ ഒരു ത്രില്ലർ മത്സരം ജയിപ്പിച്ചത് മലയാളികളുടെ സ്വന്തം പി എം ബ്രിട്ടോയാണ്. പടിക്കൽ ചെന്ന് കലം ഉടയ്ക്കുകയായിരുന്നു ഷില്ലോങ് ലജോങ് ഷില്ലോങ്നെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം.
ഡിക, നോർദെ, ബ്രിട്ടോ എന്നിവർ മോഹൻ ബഗാന് വേണ്ടി ഗോളടിച്ചപ്പോൾ ഷിലോങിന് വേണ്ടി ബുവാമിന്റെ ഇരട്ട ഗോളുകൾ തുണയായി. ഈ സൂപ്പർ ജയത്തോടെ മോഹൻ ബഗാൻ 29 പോയന്റുമായി സീസൺ അവസാനിപ്പിച്ചു. അഞ്ചാം സ്ഥാനത്തായാണ് ബഗാൻ കളി അവസാനിപ്പിച്ചത്.
-Advertisement-