യുവതാരത്തെ റാഞ്ചി മിനർവ പഞ്ചാബ്. ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റൻ സാമുവൽ ലാമുവൻപുയിയയെ ആണ് മിനർവ സ്വന്തമാക്കിയത്. എ എഫ് സി കപ്പ് മത്സരങ്ങൾ വരുന്നതിനെ തുടർന്ന് ടീം ശക്തിപ്പെടുത്താൻ ആണ് ലോണിൽ യുവതാരത്തെ പഞ്ചാബ് ടീമിൽ എത്തിച്ചത്.
20കാരനായ സാമുവൽ കഴിഞ്ഞ സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16ആം വയസ്സ് മുതൽ ഷില്ലോങ്ങ് ലജോങ്ങിന്റെ ഒപ്പം ഉള്ള താരമാണ് സാമുവെൽ. ഈ സീസണിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.
-Advertisement-