മലപ്പുറം ജൂലൈ 9: കേരള യുനൈറ്റഡ് ഫുട്ബോൾ ക്ലബ് ഐ-ലീഗ് രണ്ടാം ഡിവിഷണിന് മുന്നോടിയായി കേരള യുവ ഗോൾകീപ്പർ ക്രിസ്തുരാജൻ ടി യുമായി കരാറിൽ എത്തിച്ചേർന്നു. ഈ സീസണിൽ കേരള യുണൈറ്റഡിന്റെ അഞ്ചാം സൈനിങ് ആണ് 20 വയസുള്ള തിരുവന്തപുരം സ്വദേശി. കഴിഞ്ഞ കേരള പ്രീമിയർ ലീഗിയിൽ M A ഫുട്ബോൾ അക്കാഡമിയുടെ ഒന്നാം ഗോൾകീപ്പർ ആയിരിന്നു ക്രിസ്തുരാജൻ. KPL പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിന്നു യുനൈറ്റഡ് സൈൻ ചെയ്തിരിക്കുന്നത്.
“യുണൈറ്റഡിൽ സൈൻ ചെയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. യുണൈറ്റഡിന് വേണ്ടി ഒരു മികച്ച കളി കൊണ്ടുവരാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു. അർജുൻ ജയരാജ്, അഖിൽ പ്രവീൺ, എന്നീ പരിചയസമ്പത്തുള്ള കാളികാർക്കൊപ്പം കളിക്കാൻ സാധിക്കുമെങ്കിൽ, ഒരു ഫുട്ബോളർ എന്ന നിലയിൽ വളരാൻ സാധിക്കും. യൂണൈറ്റഡിനുവേണ്ടി വിജയങ്ങൾ നേടുക എന്നതാണ് പ്രഥമ ലക്ഷ്യം. ” സൈനിങ്ങിനു ശേഷം ക്രിസ്തുരാജൻ പറഞ്ഞു.