ഐ ലീഗിൽ ചർച്ചിലിന്റെ കിരീട പ്രതീക്ഷകൾക്ക് അന്ത്യം. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചയിലും മോഹൻ ബഗാനും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡിക മോഹൻ ബഗാന്റെ ഗോൾ നേടിയപ്പോൾ ചർച്ചിലിനു ഭാഗ്യമായി ലഭിച്ച പെനാൽറ്റിയിലൂടെ വോൾഫെ ഗോളടിച്ചു.
ഐ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്‌സിന് 17 മത്സരങ്ങളിൽ നിന്ന് 30 പോയന്റാണ് ഉള്ളത്. 16 മത്സരങ്ങളിൽ 23 പോയന്റ് മാത്രമാന് കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനിന്നുള്ളത്.
-Advertisement-