ഒത്തുകളി വിവാദത്തിൽ നിന്നും തലയൂരി ഇന്ത്യൻ ഫുട്ബോൾ. ഐ ലീഗിലെ അവസാന മത്സരങ്ങത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടത്. കിരീടപ്പോരാട്ടത്തിൽ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയും അവസാന മത്സരത്തിൽ അവരുടെ എതിരാളികളായ മിനർവ പഞ്ചാബും ഒത്തുകളിച്ചെന്നാണ് അന്ന് മാച്ച് കമ്മീഷ്ണർ സംശയം പ്രകടിപ്പിച്ചത്. എ ഐ എഫ് എഫ്. അന്വേഷണത്തിൽ ഈ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിഞ്ഞു.
മത്സരം അവസാനിക്കുന്നതിനു മുൻപ് തന്നെ ഈസ്റ്റ് ബംഗാൾ ആരാധകർ ഈ ആരോപണം ഉന്നയിച്ചിരുന്നു. മാച്ച് കമ്മീഷ്ണർ ബാലസുബ്രമണ്യത്തിനെതിരെ മിനർവ പഞ്ചാബ് പരാതി നൽകുകയും കോടതിയിൽ പോവുകയും ചെയ്തിരുന്നു. ഒറ്റയടിക്ക് മൂന്നു വിദേശ താരങ്ങളെ സബ്ബ് ചെയ്തതും പെനാൽറ്റി എടുക്കുമ്പോൾ ചെന്നൈ സിറ്റി താരവും മിനർവ പഞ്ചാബ് താരവും ഒത്തുകളിച്ചതായുള്ള ആരോപണവുമാണ് അന്ന് ഉയർന്നത്.
ആദ്യ പകുതിയിൽ പഞ്ചാബ് ആയിരുന്നു മുന്നിട്ടു നിന്നത്. മിനർവ പഞ്ചാബ് ലീഡ് തുലച്ചത് വ്യക്തമായ നിർദ്ദേശ പ്രകാരമെന്നും ആരോപണം ഉയർന്നു. എന്തായാലും ഇന്ത്യൻ ഫുട്ബാളിൽ നിന്നും ഒത്തുകളി ആരോപണം ഒഴിഞ്ഞത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.