ഐ ലീഗിൽ ഗോകുലത്തിനിന്ന് ജയിച്ചെ പറ്റൂ. അതിൽ ലീഗിലെ റെലെഗേഷനിൽ നിന്നും രക്ഷപെടാൻ പിടിവള്ളി തേടി മലബാറിയൻസ് ഇന്ന് കോഴിക്കോട് ഇറങ്ങുന്നു. കരുത്തരായ നെരോക എഫ് സിയാണ് എതിരാളികൾ. ഇനി ബാക്കിയുള്ള മത്സരങ്ങളിൽ ജയിച്ചില്ലേൽ തരം താഴ്ത്തൽ ഗോകുലത്തിനുറപ്പാണ്.
10ആം സ്ഥാനത്തുള്ള ഗോകുലത്തിന് 14 പോയന്റാണ് ഇപ്പോൾ ഉള്ളത്. ലാസ്റ്റ് മാച്ച് കളിക്കേണ്ടത് ജീവൻ മരണ പോരാട്ടം കിരീടത്തിനായി നടത്തുന്ന ഈസ്റ്റ് ബംഗാളിനെതിരെയാണ്. ഇന്ന് ജയിച്ചാൽ അന്നത്തെ ടെൻഷൻ പകുതി ആയി കുറയ്ക്കാൻ ബിനോ ജോർജിനും സംഘത്തിനും കഴിയും.
-Advertisement-