സൂപ്പർ കപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ഐ ലീഗ് ക്ലബ്ബുകൾ. സൂപ്പർ കപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഗോകുലം കേരള എഫ്‌സി അടക്കമുള്ള ഐ ലീഗ് ടീമുകൾ സൂപ്പർ കപ്പിനില്ലെന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചത്. ഐ ലീഗിനോടുള്ള പക്ഷപാത പരമായ തീരുമാനങ്ങൾക്കെതിരെയാണ് ഈ നടപടി എന്നറിയുന്നു.
ഐ ലീഗിനെ സെക്കൻഡ് ഡിവിഷൻ ആക്കാനുള്ള ശ്രമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം ഇപ്പോൾ തന്നെ ശക്തമാണ്. അതിനു പിന്നാലെയാണ് ഐ ലീഗ് ക്ലബ്ബുകളുടെ ഈതീരുമാനം. സൂപ്പർ കപ്പിൽ ഇല്ലാത്ത മറ്റു ഐ ലീഗ് ടീമുകളുടെ സപ്പോർട്ടും ഈ തീരുമാനത്തിനുണ്ട്.
-Advertisement-